കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 'വീട്ടിലേക്കൊരോട്ടോ' പദ്ധതി ; പുതിയ റോഡിൻ്റെ കുറ്റിയടിക്കൽ ചടങ്ങ് നടന്നു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന 'വീട്ടിലേക്കൊരോട്ടോ' പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന പുതിയ റോഡിൻ്റെ കുറ്റിയടിക്കൽ ചടങ്ങ് നടന്നു. ഒൻപതാം വാർഡ് കോമക്കരിയിലെ കെ.വി ശിവദാസൻ, കെ.ശ്രീജ എന്നിവരുടെ രണ്ട് കുടുംബത്തിനാണ് ഭാഗമായി റോഡ് ഒരുങ്ങുന്നത്.

കോമക്കരിയിലെ കെ.സരോജിനി, ആയിപ്പുഴയിലെ ഫസിലുള്ള എന്നിവരുടെ ഭൂമിയാണ് റോഡിനായി  വിട്ടു നൽകിയത്. ഇരുവരേയും കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ, സെക്രട്ടറി പി.എം ബിന്ദു എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ പഞ്ചായത്തംഗങ്ങൾ എം.ഇന്ദിര, സി.കെ പ്രദീപൻ, വി.ലതിക, വാർഡ് വികസന സമിതി കൺവീനർ കെ.മധു, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ഇതോടെ പഞ്ചായത്തിൽ 9 കുടുംബങ്ങൾക്കാണ് റോഡെന്ന സ്വപ്നം സഫലമാകുന്നത്.




Previous Post Next Post