നാറാത്ത് വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ


നാറാത്ത് :- നാറാത്ത് വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് നടക്കും. ബാലതാരം റാനിയ റഫീഖ് ഉദ്ഘാടനം ചെയ്യും.

മുത്തുക്കുടകളുടേയും നിശ്ചലദൃശ്യങ്ങളുടെയും ചെണ്ടമേളങ്ങളുടേയും അകമ്പടിയോടെ കൃഷ്ണ-ഗോപികാ വേഷധാരികളായ നിരവധി ബാലിക ബാലൻമാർ അണിനിരക്കുന്ന ശോഭായാത്ര കൊളച്ചേരിമുക്ക് മിനി സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് നാറാത്ത് ശ്രീ പാണ്ഡ്യംതടം സന്നിധിയിൽ സമാപിക്കും. തുടർന്ന് പായസദാനവും ഉണ്ടായിരിക്കും. 

Previous Post Next Post