കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് വാർഷിക കുടുംബ സംഗമം സെപ്റ്റംബർ 11 ന് ചട്ടുകപ്പാറയിൽ


ചട്ടുകപ്പാറ :- കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് (PTH) നാലാം വാർഷിക കുടുംബ സംഗമം സെപ്റ്റംബർ 11 വെള്ളിയാഴ്ച ചട്ടുകപ്പാറ ആരൂഡം ഓഡിറ്റോറിയത്തിൽ നടക്കും. വൈകുന്നേരം 3 മണിക്ക് നടക്കുന്ന കുടുംബ സംഗമം മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ജയന്തി രാജൻ ഉദ്ഘാടനം ചെയ്യും. ടി.കെ ഗോവിന്ദൻ മാസ്റ്റർ MLA മുഖ്യാതിഥിയാകും. 

മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി മുഖ്യപ്രഭാഷണവും PTH കേരള ചീഫ് ഫങ്ഷണൽ ഓഫീസർ ഡോ: എം.എ അമീറലി ആമുഖഭാഷണവും നിർവ്വഹിക്കും.  പ്രശസ്ത മോട്ടിവേറ്ററും ഇൻഫ്ലുവൻസറുമായ ബേബി ആയിഷ സംഗമത്തിൽ സംവദിക്കും.        

പരിപാടിയുടെ വിജയത്തിനായി കെ.കെ.എം ബഷീർ മാസ്റ്റർ ചെയർമാനും പി.കെ ശംസുദ്ദീൻ വേശാല കൺവീനറും എ.എ ഖാദർ ട്രഷററുമായ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം കൊളച്ചേരി മേഖല PTH പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിലിൻ്റെ അധ്യക്ഷതയിൽ അബ്ദുള്ള ഫൈസി മാണിയൂർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിമാരായ ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു.

Previous Post Next Post