ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം വായനാങ്കണം വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു. എൻ.മോഹനന്റെ 'ഒരിക്കൽ' എന്ന പുസ്തകം സെക്രട്ടറി എം.കെ മനേഷ്, ജയമോഹന്റെ '100 സിംഹാസനങ്ങൾ' എന്ന പുസ്തകം വൈസ് പ്രസിഡണ്ട് പി.കെ വിശ്വനാഥൻ എന്നിവർ പരിചയപ്പെടുത്തി.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ പി.കെ ദീപയുടെ വീട്ടുമുറ്റത്ത് വെച്ച് നടന്ന പരിപാടിയിൽ സി.വി സുമിത്രൻ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ പി.വി പവിത്രൻ, പി.വിനോദ് സജിത്.കെ പാട്ടയം, ശ്രീജിന ബാബുരാജ്, ലിജേഷ് ഇ.പി, വാർഡ് മെമ്പർ പി.കെ ദീപ, ഷൈജു പി.കെ എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി പി.കെ ഷനോജ് സ്വാഗതം പറഞ്ഞു. പുസ്തകാവതരണത്തിന് ശേഷം പുസ്തക ചർച്ച നടന്നു.
