തളിപ്പറമ്പ് :- വീടിനകത്ത് മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. പടപ്പേങ്ങാട്ടെ കേബിൾ ഓപ്പറേറ്റർ കാടൻവീട്ടിൽ കെ.രാജേഷിന്റെ ഭാര്യ പഴയക്കൽ വീട്ടിൽ പി.പ്രവീണ മോഹൻ (31) ആണ് മരിച്ചത്.
ഒക്ടോബർ 5 ന് രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. കണ്ണൂരിലെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരണപ്പെടുകയായിരുന്നു. സംഭവത്തെതുടർന്ന് പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
