ഓപ്പറേഷൻ തണ്ടർ ; മട്ടന്നൂരിൽ MDMA യുമായി യുവ ഡോക്ടർമാർ പിടിയിൽ


മട്ടന്നൂർ :- മട്ടന്നൂരിൽ : MDMA യുമായി  യുവ ഡോക്ടർമാർ പിടിയിൽ. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.രജിത്തിൻ്റെ നേതൃത്വത്തിൽ മട്ടന്നൂരിലെ സ്കൈ പാലസ് ബാറിൻ്റെ റൂമിലും ആഡംബര ജീപ്പായ താർ വാഹനത്തിലുമായി സൂക്ഷിച്ച 2.809 ഗ്രാം MDMA യുമായി മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ എച്ച്.സിദ്ധിക് മകൻ ഡോ.ഇർഷാദ് എച്ച്.എ (33), തലശ്ശേരി വടക്കുമ്പാട് കൂളി ബസാറിൽ സദ്മം വീട്ടിൽ സി.പത്മനാഭൻ മകൻ ഡോ.സിദ്ധാർത്ഥ് സി.പി (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എക്സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡോക്ടർമാർ പിടിയിലായത്. ഒരാൾ ബാംഗ്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളെജിലെ പി ജി മെഡിക്കൽ വിദ്യാർത്ഥിയും  മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളെജിലെ യുവ ഡോക്ടറുമാണ്. ഇവരെ ചോദ്യം ചെയ്തതിലും MDMA വാങ്ങിയത് ബാംഗ്ലൂരിൽ നിന്നാണെന്ന് മൊഴി നൽകിയിരുന്നു.

അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പി.അബ്‌ദുൾ ബഷീർ , കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി.ജലീഷ് , കെ.ബിനീഷ് , പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് സി.ഹണി, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി അഭിജിത്ത്, സി.വി റിജുൻ, കെ.കെ രാഗിൽ എന്നിവരടങ്ങുന്ന സംഘമാണ് വിദഗ്ദമായി ഇവരെ പിടികൂടിയത്. JFCM മട്ടന്നൂർ കോടതി മുമ്പാകെ ഹാജരാക്കിയ ശേഷം തുടർ.നടപടികൾ വടകര നാർക്കോട്ടിക് സ്പെഷ്യൽ കോടതിയിൽ നടക്കും.

Previous Post Next Post