സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവില ഇടിഞ്ഞു ; മണിക്കൂറുകൾക്കുള്ളിൽ കുറഞ്ഞത് 1440 രൂപ
തിരുവനന്തപുരം :- സ്വർണ വിലയിൽ ഉച്ചക്ക് ശേഷം വീണ്ടും വിലയിടിവ്. നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന് 13,390 രൂപയും പവന് 1,07,120 രൂപയുമായി സ്വർണ വില. ഇന്ന് രാവിലെയും സ്വർണം പവന് 640 രൂപ കുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായിരുന്നു രാവിലത്തെ വില. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്ന നിലയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.
