മയ്യിൽ :- വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ആഘോഷത്തിൻ്റെ സമാപന ദിവസമായ നാളെ ഒക്ടോബർ 21 ബുധനാഴ്ച വിജയദശമി ദിനത്തിൽ രാവിലെ 7 മണി മുതൽ ഗ്രന്ഥമെടുക്കൽ, 8 മണി മുതൽ വിദ്യാരംഭം എന്നിവ നടക്കും. വിദ്യാരംഭത്തിന് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
വൈകുന്നേരം 6.30 മുതൽ ചക്കരക്കൽ ഹരിശ്രീ നാട്യ കലാക്ഷേത്രം അവതരിപ്പിക്കുന്ന ഭക്തിലഹരി ഭജൻസ്, സംഗീതമാലിക, നൃത്ത നൃത്തങ്ങളും കോർത്തിണക്കിയ കലയരങ്ങും അരങ്ങേറും.
