എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി;കൊളച്ചേരിയിൽ കർഷകർക്ക് കാലിത്തീറ്റ വിതരണം ഒക്ടോബർ 13-ന്

 


​കൊളച്ചേരി:-എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്നു. കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം ഒക്ടോബർ 13 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കൊളച്ചേരി കക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ (കരിങ്കൽകുഴി) വെച്ച് നടക്കും.

​കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ പരിപാടി ഉദ്ഘാടനം ചെയ്യും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ശ്രീധരൻ സംഘമിത്ര ചടങ്ങിന് അധ്യക്ഷത വഹിക്കും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫൗസിയ കെ.സി. സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീർ പി.കെ.പി.  പങ്കെടുക്കും.

​ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പ്രസന്ന ശശീന്ദ്രൻ, സി. പുരുഷോത്തമൻ, കൊളച്ചേരി ക്ഷീരസംഘം പ്രസിഡന്റ് എൻ. പ്രമോദ്, കായച്ചിറ ക്ഷീരസംഘം പ്രസിഡന്റ് എം.പി. പ്രഭാകരൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിക്കും. കൊളച്ചേരി ക്ഷീരസംഘം വൈസ് പ്രസിഡന്റ് വി. ഗിരിജ ചടങ്ങിന് നന്ദി രേഖപ്പെടുത്തും.

Previous Post Next Post