നാറാത്ത് :- പാലിയേറ്റീവ് കെയർ ഡെ & വീക്ക്ലി ഒബ്സർവേഷന്റെ ഭാഗമായി നാറാത്ത് ഗ്രാമപഞ്ചായത്ത് തലത്തിൽ കിടപ്പു രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള രോഗീപരിചരണ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഉഷ പാളത്തിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.റഹ്മത്ത് ഉദ്ഘാടനം ചെയ്തു.
വാർഡ് 17 മെമ്പർ പി.പി അഷ്രഫ്, PHN മിനി, പഞ്ചായത്ത് പാലിയേറ്റീവ് നേഴ്സ് അനിത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. JHI ആരതി, JPHN സീമ, ജിനി, MLSP മാരായ രേഷ്മ, മഞ്ജു, സബിത, ആശ വർക്കർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ ആശുപത്രി നഴ്സിംങ് ഓഫീസർ ശോഭ.പി പരിശീലന ക്ലാസ്സ് കൈകാര്യം ചെയ്തു. ഡോ. ഫാത്തിമ ഷഹനാസ് സ്വാഗതവും വത്സല JHI ഗ്രേഡ് 1 നന്ദിയും പറഞ്ഞു.
