ജർമനിയിൽ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും


കൊച്ചി :- ജർമനിയിലെ ബോഹുമിൽ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കും. വെള്ളിയാഴ്ച 3 പേരുടേയും മൃതദേഹങ്ങളും കൊച്ചി എയർപ്പോർട്ടിലെത്തും. കൊല്ലം പെരിനാട് ചെമ്മക്കാട് സ്വദേശി അഞ്ജലി എസ്. ജോയി (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

അഞ്ജലി, സിവിൻ എന്നിവരുടെ മൃതദേഹം പുലർച്ചെ 1.30 നും നോവ സാബുവിന്റെ രാത്രി 8.30 നുമാണ് എത്തുക. നോവ സാബുവിൻറെ സംസ്ക്‌കാരം 24 ന് മൂന്നു മണിക്ക് ഇടുക്കി ശാന്തിഗ്രാമിലെ വീട്ടുവളപ്പിൽ നടക്കും. ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും നോർക്കയുടെയും സജീവമായ ഇടപെടലുകളിലൂടെയാണ് മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.

ഇന്ത്യൻ എംബസിയുടെ ഇടപെടലുകളെ തുടർന്ന് ജർമൻ പൊലീസിൽ നിന്നുള്ള മരണ സർട്ടിഫിക്കറ്റും മറ്റ് രേഖകളും വേഗത്തിൽ ലഭ്യമാക്കുകയും, പോസ്റ്റ്മോർട്ടം നടപടികൾ ഒഴിവാക്കി മൃതദേഹങ്ങൾ ഫ്യൂണറൽ ഹോമിന് കൈമാറുകയും ചെയ്തു. അപ്പാർട്മെന്റിന്റെ തടിയിൽ നിർമിച്ച പടികൾ തീപിടിത്തത്തിൽ തകർന്നതോടെ ഇവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിലാണ് മൂന്ന് പേർ മരിച്ചത്. അപ്പാർട്മെന്റ് സമുച്ചയത്തിന്റെ തടിയിൽ നിർമിച്ച ഗോവണി തീപിടിത്തത്തിൽ പൂർണ്ണമായി കത്തിയമർന്ന് തകർന്നതോടെ, മൂന്നാം നിലയിൽ താമസിച്ചിരുന്ന ഇവർക്ക് താഴേക്ക് ഇറങ്ങി രക്ഷപ്പെടാൻ കഴിഞ്ഞില്ല.

Previous Post Next Post