സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു അന്തരിച്ചു


കോഴിക്കോട് :- സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു (പി.വാസു,103) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ചെറുവണ്ണൂരിലെ വസതിയിലായിരുന്നു അന്ത്യം. 

ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. സമരത്തിൽ പങ്കെടുത്തതിനാൽ ബ്രിട്ടീഷ് പൊലീസിന്റെ ക്രൂരമായ മർദനത്തിന് ഇരയായിരുന്നു. ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.

Previous Post Next Post