മരണത്തിലും പിരിഞ്ഞില്ല ; ഭാര്യയുടെ സംസ്കാര ചടങ്ങുകൾക്കിടെ ഭർത്താവും മരിച്ചു


നെടുമ്പാശ്ശേരി :- അങ്കമാലിയിൽ വ്യത്യാസത്തിൽ മണിക്കൂറുകളുടെ ഭാര്യയും ഭർത്താവും മരിച്ചു. നായത്തോട് തേതാനത്ത് വീട്ടിൽ ടി വി ഡാനിയേൽ (95), ഭാര്യ മറിയാമ്മ (87) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് മറിയാമ്മ മരിച്ചത്. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് അങ്കമാലി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ മറിയാമ്മയുടെ സംസ്കാര ശുശ്രൂഷകൾ നടക്കുന്നതിനിടെയാണ് വീട്ടിൽ അവശ നിലയിൽ കിടപ്പിലായിരുന്ന ഭർത്താവ് ഡാനിയേലും മരണപ്പെട്ടത്.

ഡാനിയേലിന്റെ സംസ്‌കാരം ശനിയാഴ്ച രാവിലെ അങ്കമാലി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ‌് പള്ളിയിൽ നടക്കും. കിഴക്കമ്പലം മേയ്ക്കാംകുന്നിൽ കുടുംബാംഗമാണ് മറിയാമ്മ. മക്കൾ: ടി ഡി വില്യംസ് (റിട്ട. അപ്പോളോ ടയേഴ്സ്), ടി ഡി തോമസ് (കെഎസ്ആർടിസി), ഡെയ്സി വർഗീസ്. മരുമക്കൾ: ജോളി, ബിജി, പരേതനായ കെ പി വർഗീസ്.

Previous Post Next Post