ചിറക്കൽ:- ചിറക്കൽ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനസംഗമം സംഘടിപ്പിച്ചു. ചിറക്കൽ രാജാസ് യു.പി. സ്കൂളിൽ നടന്ന സംഗമം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തൻ ഉദ്ഘാടനം ചെയ്തു. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊല്ലോൻ മോഹനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇരുന്നൂറ്റൻപതോളം പേർ സംഗമത്തിൽ പങ്കെടുത്തു.
ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ബാലകൃഷ്ണൻ, പി.പി. ലക്ഷ്മണൻ, എ.വി. ശോഭന, എ. സോമൻ എന്നിവരെ ആദരിച്ചു. സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ നേടിയ 'മലയറ്റം' സിനിമയുടെ സംവിധായകൻ തോമസ് ദേവസ്യ മുഖ്യാതിഥിയായിരുന്നു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. സാജിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. മോളി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. നിധിഷ്, തോടോൻ മോഹനൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. സിന്ധു തുടങ്ങിയവർ സംസാരിച്ചു.
