പൊയ്യൂർ റോഡിലെ വീട്ടിനുള്ളിൽ കുടുങ്ങിയ മയിലിനെ രക്ഷപ്പെടുത്തി

 


​മയ്യിൽ:-വീട്ടിനകത്ത് അകപ്പെട്ട മയിലിനെ വനംവകുപ്പിന്റെ റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി. മയ്യിൽ കയരളം മൊട്ട പൊയ്യൂർ റോഡിലെ ഗോപിയുടെ വീട്ടിൽ ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം.

​വീടിനകത്ത് കയറിയ മയിലിന് പുറത്തേക്ക് പോകാനാവാതെ കുടുങ്ങുകയായിരുന്നു. ഭയം കാരണം വീട്ടുകാർ അടുത്തേക്ക് പോകാൻ മടിക്കുകയും ഉടൻ തന്നെ തളിപ്പറമ്പ് വനംവകുപ്പ് ഓഫീസിൽ വിവരമറിയിക്കുകയുമായിരുന്നു.

​റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണന്റെ നിർദേശപ്രകാരം 'മാർക്ക്', 'സർപ്പ' പദ്ധതികളുടെ വളണ്ടിയറായ റഷീദ് നണിച്ചേരി സ്ഥലത്തെത്തിയാണ് മയിലിനെ സുരക്ഷിതമായി പിടികൂടിയത്. തുടർന്ന് അതിനെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിട്ടു.

Previous Post Next Post