ഷാർജയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിയായ യുവാവ് മരണപ്പെട്ടു


ഷാർജ :- യുഎഇയിലെ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മൊറയൂർ സ്വദേശി ചെമ്പരീരി അബ്‌ദുൽ വാജിദ് (32) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. കാർ ട്രാക് മാറുന്നതിനിടെ ട്രക്കിൽ ഇടിക്കുകയായിരുന്നു. അബുദാബിയിൽ ജോലി ചെയ്തുവന്ന വാജിദ് കുടുംബ സമേതം ഷാർജ മേഖലയിൽ സന്ദർശനത്തിന് എത്തിയതായിരുന്നു. 

മൊറയൂർ സ്വദേശി ചെമ്പരീരി അബ്ദുറഹീമിന്റെയും കദീജയുടെയും മകനാണ്. അരീക്കോട് കൊല്ലത്തൊടി ഷാക്കിറിന്റെ മകൾ സനയാണ് ഭാര്യ. മക്കൾ: ഹെയ്‌സ് (5), മിറ (2). നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബൈ അൽ ഖിസൈസ് സോനാപൂർ ഖബർസ്ഥാനിൽ ഖബറടക്കി.

Previous Post Next Post