ചാത്തമ്പള്ളിക്കാവ് കളിയാട്ട മഹോത്സവം: IRPC-ന്യൂമെഡ് സൗജന്യ ഹെൽപ്പ് ഡസ്ക് പ്രവർത്തനമാരംഭിച്ചു

 


​കൊളച്ചേരി:-ചാത്തമ്പള്ളിക്കാവ് കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് IRPC-യും കമ്പിൽ ന്യൂമെഡ് ആശുപത്രിയും സംയുക്തമായി ഏർപ്പെടുത്തിയ ഹെൽപ്പ് ഡസ്ക് പ്രവർത്തനമാരംഭിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

​ഐ.ആർ.പി.സി. മയ്യിൽ സോണൽ ചെയർമാൻ എൻ. അശോകൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. സായൂജ് ഹെൽപ്പ് ഡസ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നടത്തി.

​ശ്രീധരൻ സംഘമിത്ര, സി. പുരുഷോത്തമൻ, സി. ഭരതൻ, എം.വി. ഷിജിൻ, അക്ഷയ് പി., പി.പി. നാരായണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പി.പി. കുഞ്ഞിരാമൻ സ്വാഗതവും കെ. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.





Previous Post Next Post