മയ്യിൽ :- മയ്യിൽ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മലബാർ ക്യാൻസർ സൊസൈറ്റിയും മയ്യിൽ ITM NSS യൂണിറ്റും സംയുക്തമായി ക്യാൻസർ നിയന്ത്രിതഗ്രാമം സർവേ സംഘടിപ്പിച്ചു. മയ്യിൽ ടൗണിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രസിഡൻ്റ് സി.കെ. പ്രേമരാജൻ അദ്ധ്യക്ഷത വഹിച്ചു. ക്യാൻസർ നിയന്ത്രിത ഗ്രാമം സർവേയെകുറിച്ച് റീജണൽ ചേയർപേഴ്സണൽ പി.കെ നാരായണൻ സംസാരിച്ചു.
ITM NSS പ്രോഗ്രാം ഓഫീസ്സർ ബിന്ദു ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ IPP പി.രാധാകൃഷ്ണൻ, ബാബു പണ്ണേരി, സുരേന്ദ്രൻ കെ.പി, മനോമോഹനൻ വി.സി, ചന്ദ്രൻ സി.സി, ശിവരാമൻ, ശ്രീജ, ദീപിക, ഷീജ, അനിത, സുശീല ടീച്ചർ, മറ്റ് ലയൺസ് ക്ലബ്ബ് അംഗങ്ങൾ, മയ്യിൽ ITM കോളേജിലെ 80 ൽ പരം NSS യൂണിറ്റ് കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു. ക്ലബ്ബ് സെക്രട്ടറി പി.കെ ശശിനമ്പ്യാർ സ്വാഗതവും ട്രഷറർ പി.പി കൃഷ്ണൻ നന്ദിയും പറഞ്ഞു.

