KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി വയോജനദിനം ആചരിച്ചു


മയ്യിൽ :- KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജനദിനം ആചരിച്ചു. ബ്ലോക്കിലെ മുതിർന്ന അംഗങ്ങളെ അവരുടെ വീടുകളിലെത്തി ആദരിച്ചത്. 

മയ്യിൽ വള്ളിയോട്ടെ കണ്ണൻ മാസ്റ്ററെ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.സി രാജൻ മാസ്റ്ററും കരിങ്കൽക്കുഴിയിലെ എ.കെ ഭരതൻ മാസ്റ്ററെ സംസ്ഥാന കമ്മിറ്റി അംഗം പ്രഭാകരൻ മാസ്റ്ററും ഷാൾ അണിയിച്ചു. 

സംസ്ഥാന കൗൺസിലർ കെ.പി ചന്ദ്രൻ മാസ്റ്റർ, പി.ശിവരാമൻ, എൻ.കെ മുസ്തഫ, കെ.ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



Previous Post Next Post