SDPI നാറാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ടൗണിൽ പ്രതിഷേധംസംഘടിപ്പിച്ചു


കമ്പിൽ :- തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യതയും ജനങ്ങളുടെ വോട്ടവകാശവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ പ്രതിഷേധം സംഘടിപ്പിച്ചു. 

'മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക, ജനാധിപത്യത്തിന് കാവലാവുക' എന്ന മുദ്രാവാക്യമുയർത്തിയാണ് സംഘടിപ്പിച്ച പരിപാടി എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും ജനങ്ങളുടെ വോട്ടവകാശ സംരക്ഷണവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം മുഖ്യപ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.

മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കമറുദ്ദീൻ, സെക്രട്ടറി സമീർ നാറാത്ത് തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. മുസാൻ, അമീർ, ജാബിർ കമ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും നിരവധി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post