മയ്യിൽ: സമഗ്രശിക്ഷാ കേരളം തളിപ്പറമ്പ് സൗത്ത് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഇൻക്ലൂസീവ് സ്പോർട്സ് മീറ്റിൽ ജില്ലാ–സംസ്ഥാനതലങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ആദരിച്ചു. നവംബർ 4-ന് ബി.ആർ.സി ഹാളിൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ. രവീന്ദ്രന്റെ അധ്യക്ഷതയിൽ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഹാഷിം എം.സി ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി. ബഷീർ മുഖ്യാതിഥിയായി.
ബി.പി.സി കെ. നൗഷാദ് സ്വാഗതം ആശംസിച്ചു. ഐ.എം.എൻ.എസ്. ജി.എച്ച്.എസ്.എസ് മയ്യിൽ പ്രധാനാധ്യാപിക നിഷ സി., മുല്ലക്കൊടി എ.യു.പി സ്കൂൾ പ്രധാനാധ്യാപകൻ സുധീർ സി., പ്രധാനാധ്യാപിക താരാമണി എം., കയരളം എ.യു.പി.എസ് അധ്യാപകൻ താജുദ്ദീൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ ബി.ആർ.സിയുടെ സവിശേഷ പ്രവർത്തനമായ ഡയപ്പർ ബാങ്കിലേക്ക് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ സമാഹരിച്ച തുക കൈമാറി. സ്പെഷ്യൽ എഡ്യൂക്കേറ്റർ ശിൽപ പുരുഷോത്തമൻ സി. നന്ദി പ്രകാശിപ്പിച്ചു.
ഇൻക്ലൂസീവ് കായികമേളയിലൂടെ കഴിവും ആത്മവിശ്വാസവും പ്രകടിപ്പിച്ച് ജില്ലാ–സംസ്ഥാനതലങ്ങളിൽ പങ്കാളികളായ കുട്ടികളുടെ നേട്ടങ്ങളെ അംഗീകരിക്കുന്നതിനും അവരുടെ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനും ചടങ്ങ് വേദിയായി.
