ജനുവരി 24 ദിവസവിശേഷം...
ഇന്ന് ദേശീയ ബാലികാ ദിനം... 1966 ൽ ഇന്നേ ദിവസം ആദ്യമായി ഒരു വനിത, ( ഇന്ദിരാഗാന്ധി ) ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരമേറ്റതിന്റെ ഓർമക്കായി 2008 മുതൽ ഇന്ത്യയിൽ ഈ ദിനം ആചരിച്ചു വരുന്നത്.. ഒക്ടോബർ 11 നാണ് അന്താരാഷ്ട്ര ബാലികാ ദിനം... 2012 മുതൽ ആചരിച്ചു വരുന്നു.
1835- ബ്രസിൽ അടിമത്തം അവസാനിപ്പിച്ചു...
1840.. അമേരിക്കൻ പര്യവേക്ഷകൻ ചാൾസ് വിൽക്കും സംഘവും അന്റാർട്ടിക്ക പ്രത്യേക ഭൂഖണ്ഡമായി കണ്ടു പിടിച്ചു..
1857- ദക്ഷിണേഷ്യയിലെ ആദ്യ പുർണ യുനിവേഴ്സിറ്റിയായി കൊൽക്കൊത്ത സ്ഥാപിതമായി...
1908- റോബർട്ട് ബേഡൻ പവൽ ബോയസ് സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചു.
1924- പെട്രോഗ്രാഡിനെ ലെനിൽ ഗ്രാഡ് എന്ന് പുനർ നാമകരണം ചെയ്തു...
1946- യു എൻ ജനറൽ അസംബ്ലി ആദ്യ പ്രമേയം പാസാക്കി.. UNAEC (യുനൈറ്റഡ് നാഷൻസ് അറ്റോമിക് എനർജി കമ്മിഷൻ ) സ്ഥാപിക്കാൻ തീരുമാനിച്ചു..
1950- വന്ദേമാതരം ദേശിയ ഗീതമായും, ജനഗണമന ദേശീയ ഗാനമായും അംഗീകരിച്ചു. ഭരണ ഘടനയുടെ കയ്യെഴുത്ത് പ്രതിയിൽ 284 അംഗങ്ങൾ ഒപ്പുവച്ചു..
1957... വി.കെ. കൃഷ്ണമേനോന്റെ 8 മണിക്കൂർ നീണ്ട യു എൻ പ്രസംഗത്തിന്റെ രണ്ടാമത് ദിവസം....
1966- എയർ ഇന്ത്യ 101 ( ബോയിങ് 707) വിമാനം ബോംബെയിൽ നിന്ന് ലണ്ടനിലേക്ക് യാത്ര പോകവേ ഫ്രാൻസിലെ ആൽപ്സ് പർവത നിരകൾക്ക് സമീപം തകർന്ന് വീണ് 117 മരണം. മരണമടഞ്ഞവരിൽ ഇന്ത്യൻ അണുശക്തി കമ്മിഷൻ ചെയർമാൻ ഡോ ഹോമി ജഹാംഗീർ ഭാഭയും ഉൾപ്പെട്ടിരുന്നു. ഇന്ത്യയുടെ അണു പരീക്ഷണത്തിന് വിലങ്ങിടാൻ CIA നടത്തിയതാണ് ഈ വിമാന അപകടമെന്നും വിവാദമുണ്ട്..
1990- ജപ്പാൻ ചാന്ദ്ര പര്യവേക്ഷണ വാഹനം വിക്ഷേപിച്ചു..
2002- ഇൻ സാറ്റ് 3 സി വിക്ഷേപിച്ചു...
ജനനം
1826- ഗ്യാനേന്ദ്ര മോഹൻ ടാഗുർ,.. ഇംഗ്ലണ്ട് കോടതിയിലെ ഏഷ്യക്കാരനായ ആദ്യ അഭിഭാഷകൻ...
1924- സി.ബി. മുത്തമ്മ.. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിത നയതന്ത്രജ്ഞ... സിവിൽ സർവിസിലെ വനിത വിവേചനങ്ങൾക്കെതിരെ പോരാടി scൽ വിജയിച്ചു..
1924- ജഗതി എൻ കെ ആചാരി.. ഹാസ്യ സാഹിത്യകാരൻ, നാsക നടൻ,, ജഗതി ശ്രീകുമാറിന്റെ പിതാവ്.
1979- നിക് വാലൻഡ,, അതിസാഹസിക പ്രകടനങ്ങളുടെ പേരിൽ പ്രസിദ്ധനായ അമേരിക്കൻ സാ ഹസികൻ...
ചരമം
1965- വിൻസ്റ്റൺ ചർച്ചിൽ - ഗാന്ധിജിയെ അർധ നഗ്നനായ ഫക്കിർ എന്ന് വിശേഷിപ്പിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി.. സാഹിത്യ, സമാധാന നോബൽ കിട്ടി..
1991- പത്മരാജൻ.. മലയാള സിനിമയിൽ വേറിട്ട വഴി നടന്ന ഗന്ധർവൻ.ഭരതനുമായി നിരവധി സൂപ്പർ ഹിറ്റ് പടങ്ങൾ പുറത്തിറക്കി.. പ്രശസ്ത നോവലിസ്റ്റ്..
2011 - പണ്ഡിറ്റ് ഭീം സെൻ ജോഷി- സംഗിത ചക്രവർത്തി.. 2009 ൽ ഭാരതരത്നം നൽകി..
2012 - മലയാളത്തിന്റെ സാഗര ഗർജനം.. ഡോ സുകുമാർ അഴിക്കോട്..
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)