വടുവന്‍കുളം ജംങ്ഷനില്‍ നാട്ടുകാരുടെ കൂട്ടായ്മയില്‍ റോഡ് സുരക്ഷാ ബോർഡ്‌ സ്ഥാപിച്ചു 


മയ്യിൽ :- അപകടങ്ങള്‍ പതിവായ കുറ്റ്യാട്ടൂര്‍ വടുവന്‍കുളം ജംങ്ഷനില്‍ നാട്ടുകാരുടെ കൂട്ടായ്മയില്‍ STOP & PROSEED ബോര്‍ഡ് സ്ഥാപിച്ചു. ചടങ്ങ് മയ്യില്‍ എസ്ഐ എന്‍.പി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.പി.റെജി, കെ.റിജേഷ്, വ്യാപാരി സമിതി നേതാവ് സി.കെ.കുഞ്ഞിരാമന്‍, പൊതു പ്രവര്‍ത്തകന്‍ ചെക്കിക്കുളം ഷാജി, സജീവ് അരിയേരി എന്നിവര്‍ പ്രസംഗിച്ചു.
നാട്ടുകാര്‍ കൂട്ടായ്മയിലൂടെ സമാഹരിച്ച തുക കൊണ്ടാണ് രണ്ട് ബോര്‍ഡുകള്‍ നിര്‍മ്മിച്ചത്. കണ്‍മുന്നില്‍ നടക്കുന്ന അപകടങ്ങള്‍ക്ക് തടയിടാന്‍ നാട്ടുകാരുടെ കൂട്ടായ്മ കാണിച്ച സത്പ്രവൃത്തിയെ എല്ലാവരും  പ്രശംസിച്ചു.
Previous Post Next Post