പന്തം കൊളുത്തി പ്രകടനം നടത്തി


നാറാത്ത്: 8, 9 തീയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കത്തിന്റെ ഭാഗമായി ട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
കമ്പിൽ ബസാറിൽ നിന്നാരംഭിച്ച പ്രകടനം നാറാത്ത് ബസാറിൽ സമാപിച്ചു.

കെ.വി പവിത്രൻ, എൻ അശോകൻ,
ടി.സി ഗോപാലകൃഷ്ണൻ , കെ.പവിത്രൻ, എ.വി ബാലകൃഷ്ണൻ
അരക്കൻ പുരുഷോത്തമൻ, കെ ഉമാനന്ദൻ, മൗവ്വേരി പത്മനാഭൻ
പാലയാടൻ ചന്ദ്രൻ , ജയപ്രകാശ് ലാൽ
കെ ദിനേശൻ , സി ടി ബാബുരാജ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. പണിമുടക്കത്തിന്റെ ഒന്നാം ദിനമായ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നാറാത്ത് ബസാറിൽ നിന്നും കമ്പിൽ ബസാറിലേക്ക് പ്രകടനം നടത്തുമെന്ന് സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു.

Previous Post Next Post