കൊളച്ചേരി പ്രീമിയർ ലീഗിൽ ഇന്ന് ബറ്റാലിയൻസ് കൊളച്ചേരിയും ടീം ഓഫ് ദാലിൽ പള്ളിയും ഏറ്റുമുട്ടും
കൊളച്ചേരി :- ആദ്യ മൽസരത്തിൽ വിജയക്കൊടി പാറിച്ചവർ
തമ്മിൽ ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാൻ സ്റ്റാർ ഗോൾകീപ്പർ സവാദിന്റെ വലയത്തിൽ പോലും സ്കോർ ചെയ്ത് കരുത്തരായ അൽഐൻ എഫ്.സിയെ അട്ടിമറിച്ച ബറ്റാലിയൻസ് കൊളച്ചേരിയും, കഴിഞ്ഞ വർഷത്തെ ജേതാക്കളെ ന്ന തലയെടുപ്പിനെ അരിഞ്ഞു വീഴ്ത്തി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഫുട്ബോൾ പ്രേമികൾക്ക് ആരവം തീർത്ത് കയ്യടി നേടിയ കരുത്തരായ Team Of Dalilpalli യുമായി ഏറ്റുമുട്ടുന്നു.
കണ്ണൂർ ജില്ലാ 7s ഫുട്ബോളിന്റെ 2 ചുണക്കുട്ടികൾ ബെറ്റാലിയൻസ് കൊളച്ചേരിക്ക് വേണ്ടി ഗെസ്റ്റ്പ്ലേയറായി ബൂട്ടണിയുമ്പോൾ..
അഖിലേന്ത്യാ 7s ഫുട്ബോളിന്റെ 2 സുലത്താക്കൻമാരുമായി Team Of DalilPalliയും കച്ചമുറുക്കിയിട്ടുണ്ട്...ഇത് തീപ്പാറും പോരാട്ടം തന്നെ തീർച്ച.