ഗാന്ധിജി - ചരിത്രവും സമകാലികതയും' പ്രഭാഷണം സംഘടിപ്പിച്ചു
മയ്യിൽ: ഗാന്ധിജിയുടെ "സനാതന ഹിന്ദുത്വവും " വംശ വിദ്വേഷത്തിലൂന്നുന്ന ഹിന്ദുത്വ വാദവും ഒന്നല്ല. താനൊരു സനാതന ഹിന്ദുവാണെന്ന് ഗാന്ധിജി പറഞ്ഞിരുന്നെങ്കിലും ഭാരതീയ സൂഹത്തെ സാംസ്കാരിക ദേശീയതയിലേക്കോ, വംശീയ വിദ്വേഷത്തിലേക്കോ നയിക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും .
ഭാരതീയ സംസ്കാരത്തിന്റെ മാനുഷികവും മതസൗഹാർദ്ദപരവുമായ മൂല്യങ്ങളെ പ്രതിനിധീകരിക്കുവാനാണ് അദ്ദേഹം ശ്രമിച്ചത്, കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ നടന്ന മഹാത്മാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ഒ.എം.ദിവാകരൻ പറഞ്ഞു. പി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു, പി.ദിലീപ് കുമാർ, രാധാകൃഷ്ണൻ മാണിക്കോത്ത്, പി.വി.ശ്രീധരൻ മാസ്റ്റർ, കെ.കെ.ഭാസ്ക്കരൻ കെ.ബാലകൃഷ്ണൻ, കെ.പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി പി.കെ.പ്രഭാകരൻ സ്വാഗതം പറഞ്ഞു.