ഇവിടെ നോ എന്റെ ട്രി ബോർഡ് വെറും നോക്കുകുത്തി, വാഹനങ്ങൾ ഈ റോഡിലൂടെ ചീറിപ്പായുന്നു


കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നിലായി ട്രഷറിക്ക് മുന്നിലൂടെ പോകുന്ന റോഡ് തുടങ്ങുന്നിടത്ത് നോ എൻട്രി ബോർഡ് ഉണ്ടെങ്കിലും വാഹനങ്ങൾക്ക് പ്രീയം ഈ റോഡ് തന്നെ... കരിങ്കൽ കുഴി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളിൽ അധികവും കമ്പിലിലേക്ക് പോകുന്നത് ഈ റോഡ് വഴിയാണ്.ഇത് മൂലം റേഷൻ പിടികയ്ക്ക് സമീപം വച്ച് മെയിൻ റോഡിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം ബുദ്ധിമുട്ടാവുകയും ചെയ്യുന്നു.അതേസമയം .  യുക്തമായ രീതിയിൽ ഈ ബൈപാസ്റോഡിനെ ഉപയോഗപ്പെടുത്തിയാൽ കൊളച്ചേരി മുക്കിൽ അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കാൻ ഈ റോഡിന് സാധിക്കുമെന്നാണ് നാട്ടുകാർ അവകാശപ്പെടുന്നത്.


Previous Post Next Post