ഗാന്ധിജി സമൃതി സന്ധ്യയും പുസ്തകാസ്വാദന ചര്‍ച്ചയും ജനു. 30 ന്
മയ്യിൽ: മുല്ലക്കൊടി സി.ആര്‍.സി.വായനശാല, ജൈവ വായനാവേദി സംയുക്താഭിമുഖ്യത്തില്‍ ഗാന്ധിജി സമൃതി സന്ധ്യയും പുസ്തകാസ്വാദന ചര്‍ച്ചയും ജനുവരി 30ന് വൈകുന്നേരം 6.30ന് മുല്ലക്കൊടി സി.ആര്‍.സി.ഹാളില്‍ വച്ച് നടക്കും. എം.പി.ഭട്ടതിരിപ്പാടിന്റെ ഋതുമതി എന്ന നാടകത്തെ കുറീച്ചുള്ള പുസ്തകാസ്വാദനം വി.വി.മോഹനന്‍ മാസ്റ്റര്‍ നടത്തും.
മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ ചടങ്ങിന് അധ്യക്ഷത വഹിക്കും.