നാടക സംവിധായകൻ പി.കെ.വി. യുടെ മാതാവ് പി.കെ ശ്രീദേവി അമ്മ അന്തരിച്ചു
കൊളച്ചേരി :- കൊളച്ചേരി കുമാരൻ പിടികയ്ക്ക് സമീപം തീപ്പെട്ടി കമ്പിനി സ്റ്റോപ്പിൽ താമസിക്കുന്ന പരേതനായ ടി.വി ഗോപാലൻ മാസ്റ്ററുടെ ഭാര്യ പുളിയാങ്കോടൻ ചെമ്മരാംകുളങ്ങര ശ്രീദേവി അമ്മ (93) അന്തരിച്ചു.
കൊളച്ചേരിയിലെ അറിയപ്പെടുന്ന നാടക സംവിധായകൻ പി.കെ.വി എന്നറിയപ്പെടുന്ന പി.കെ വിജയന്റെ മാതാവാണ്.
മക്കൾ :- സതീശൻ (പാന്തോട്ടം), ബാലഗോപാലൻ (ഗൾഫ്), പി.കെ വിജയൻ (എം വി ആർ ആയുർവേദ കോളേജ് ,പറശ്ശിനിക്കടവ് ), ശ്യാമള (കണ്ടക്കൈ ), ഉണ്ണികൃഷ്ണൻ (ഗൾഫ് ) പരേതനായ പി.കെ വത്സരാജ്
മരുമക്കൾ : എം.വി പത്മനാഭൻ (കണ്ടക്കൈ ), ചന്ദ്രിക (പാന്തോട്ടം) ശ്രീലത (കക്കാട് ), വനജ (മോറാഴ ) പുഷ്പ (ചുഴലി), ഉല്ലേഖ ( ചെട്ടി പീടിക ).
ശവസംസ്കാരം നാളെ ( 20 ഫിബ്രവരി) കാലത്ത് പത്ത് മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.