കർഷക ബില്ലിനെതിരെ കൊളച്ചേരിയിൽ ബിൽ കത്തിച്ച് ധർണ്ണ




കൊളച്ചേരി :- കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക ബില്ലിനെതിരെ AICC യുടെ നിർദ്ദേശപ്രകാരം കൊളച്ചേരി, ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്യത്തിൽ കൊളച്ചേരി പോസ്റ്റ് ഓഫിസിനു മുന്നിൽ ധർണ്ണ സമരം നടത്തി.ധർണ്ണ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻറ് കെഎം ശിവദാസൻ ഉദ്ഘാടനം ചെയ്തു.

 കൊളച്ചേരി മണ്ഡലം പ്രസിഡൻറ് ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.  ഡി സി സി അംഗം എം അനന്തൻ മാസ്റ്റർ, ചേലേരി മണ്ഡലം പ്രസിഡൻ്റ് എൻ പി പ്രേമാനന്ദൻ, കൊളച്ചേരി ബ്ലോക്ക് സെക്രട്ടറി സി.ശ്രീധരൻ മാസ്റ്റർ, ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, KSSPA ബ്ലോക്ക് പ്രസിഡൻ്റ് പ്രഭാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

കെ മുരളീധരൻ മാസ്റ്റർ സ്വാഗതവും ടി പി സുമേഷ് നന്ദിയും പറഞ്ഞു.ബിൽ കത്തിക്കലിനും ധർണ സമരത്തിനും മണ്ഡലം നേതാക്കളായ പി.കെ.രഘുനാഥൻ,എംടി അനീഷ്, എം സി സന്തോഷ്, ടി കൃഷ്ണൻ, പി പി രാധാകൃഷ്ണൻ, കെ പി മുസ്തഫ, ബിജു, കെ ഭാസ്കരൻ, എംപി ചന്ദന , പി കെ കുഞ്ഞാമിന, പി. ബിന്ദു, കെ.സി. ബീന, ഷീബ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

 മയ്യിൽ  മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ മയ്യിൽ പോസ്റ്റ്‌ ഓഫീസിനു സമീപം നടന്ന  പ്രധിഷേധ ധർണ്ണ  ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ K. P. ചന്ദ്രൻ മാസ്റ്റർ ഉൽഘടനം ചെയ്തു. മയ്യിൽ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ K. P. ശശിധരന്റെ അധ്യക്ഷത വഹിച്ചു.

D. C. C.മെമ്പർ K.C ഗണേശൻ, E.K.മധു, കെ വി .മനോജ്‌ കുമാർ, C.H.മൊയ്‌ദീൻ കുട്ടി, A.K.ബാലകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.ഷാഫി കോറളായി, അനസ് നമ്പ്രം, മുഹമ്മദ്‌ കുഞ്ഞി കോറളായി, പ്രേമരാജൻ പുത്തലത്, അബ്ദുള്ള K. K.മൂസ കുറ്റിയാട്ടൂർ, തുടങ്ങിയവർ നേതൃത്വം നൽകി.

 നാറാത്ത് മണ്ഡലം കമ്മറ്റി കണ്ണാടിപ്പറമ്പ് പോസ്റ്റോഫീസ് പടിക്കൽ നടത്തിയ ധർണ്ണാ സമരം കെ.പി.സി.സി.സെക്രട്ടറി എം.പി.മുരളി ഉദ്ഘാടനം ചെയ്യുന്നു. മണ്ഡലം പ്രസിഡൻ്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഒ.നാരായണൻ മുഖ്യപ്രാഭാഷണം നടത്തി.റീന കൊയോൻ, പി.പി.ജയരാജൻ, സുധീഷ് നാറാത്ത്, കെ.പി.മജീദ് എന്നിവർ പ്രസംഗിച്ചു.വാർഡ് പ്രസിഡൻ്റുമാർ, ബൂത്ത് പ്രസിഡൻ്റുമാർ, ബ്ലോക്ക് മെമ്പർ കെ.പി. നിഷ, വാർഡ് മെമ്പർ അസീബ് കണ്ണാടിപ്പറമ്പ്, കീരി പവിത്രൻ എന്നിവർ നേതൃത്വം നല്കി.

Previous Post Next Post