പരീക്ഷയെഴുതാൻ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ സമ്മതപത്രം, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് എന്നീ രേഖകൾ ഹാജരാക്കണം. ഉദ്യോഗാർഥികൾ ആരോഗ്യപ്രവർത്തകനൊപ്പം മെഡിക്കൽ ആംബുലൻസിൽ എത്തിയാണ് പരീക്ഷയെഴുതേണ്ടത്. പരീക്ഷാകേന്ദ്രത്തിൽ സൗകര്യപ്രദമായ സ്ഥലത്ത് ആംബുലൻസിലിരുന്ന് പരീക്ഷയെഴുതാം. മറ്റുവാഹനങ്ങൾ അനുവദിക്കില്ല.
ഹാൾടിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥിയുടെ തിരിച്ചറിയൽ തെളിയിക്കാൻ ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം ഹാജരാക്കണം.