വാഹനാപകടത്തിൽ പരിക്കേറ്റ മകൻ മരിച്ച് മണിക്കൂറുകൾക്കകം പിതാവും മരിച്ചു

 


ഇരിണാവ്:- നാടിനെയാകെ നൊമ്പരത്തിലാഴ്ത്തി ഇരിണാവിൽ അച്ഛനും മകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ വിടവാങ്ങി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അർജുൻ പട്ടടത്ത് (26), പിതാവ് രവീന്ദ്രൻ പൂക്കോട്ടി കരിയിൽ (68) എന്നിവരാണ് മരിച്ചത്.

കെ. കണ്ണപുരം ന്യൂ കേരള ക്ലബ്ബിന് സമീപം വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് അർജുൻ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജീവൻ രക്ഷിക്കാൻ നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് ഇന്നലെ അർജുൻ്റെ മരണം സംഭവിച്ചത്. മകൻ മരിച്ച് മണിക്കൂറുകൾക്കകം പിതാവ് രവീന്ദ്രനും വിടവാങ്ങുകയായിരുന്നു. 

വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ഡയാലിസിസ് ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. അനിത എം.വിയാണ് രവീന്ദ്രൻ ഭാര്യ (അർജുന്റെ അമ്മ). മക്കൾ: രേഷ്ന, രോഷിൻ, പരേതനായ അർജുൻ. മരുമക്കൾ: പ്രമോദ് (ഇരിട്ടി), തേജ (കരിക്കൻ കുളം). രവീന്ദ്രന്റെ സഹോദരങ്ങൾ: ചന്ദ്രമതി, രാഗിണി, സത്യൻ, സവിത, പരേതരായ ഗോവിന്ദൻ, രാജൻ, സന്തോഷ്. ഇരുവരുടെയും സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30-ന് ഇരിണാവ് പള്ളിയറ ശ്മശാനത്തിൽ നടക്കും.

Previous Post Next Post