ന്യൂഡൽഹി : - ബിജെപിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. . എ പി അബ്ദുള്ളക്കുട്ടിയെ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.
എ പി അബ്ദുള്ളക്കുട്ടി, ടോം വടക്കൻ, അരവിന്ദ് മോനോൻ തുടങ്ങി മൂന്ന് മലയാളികൾ പട്ടികയിൽ ഇടംപിടിച്ചു. ടോം വടക്കൻ ദേശീയ വക്താവാകും. ഡൽഹിയിൽ നിന്നുള്ള അരവിന്ദ് മോനോൻ ദേശീയ സെക്രട്ടറിയായും പട്ടികയിൽ ഇടംനേടി. അഹമ്മദാബാദിൽ നിന്നുള്ള രാജീവ് ചന്ദ്രശേഖറും പാർട്ടി ദേശീയ വക്താവായി തെരഞ്ഞെടുക്കപ്പെട്ടു. കർണാടകയിൽ നിന്നുള്ള തേജസ്വി സൂര്യയെ യുവമോർച്ച ദേശീയ പ്രസിഡന്റായും തെരഞ്ഞെടുത്തു