മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം പള്ളിപ്പറമ്പിലെ ഹംസ മൗലവി നിര്യാതനായി

 


കൊളച്ചേരി: -മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രവർത്തകസമിതി അംഗവും നെല്ലിക്ക പാലം മദ്രസ സദർ മുഅല്ലിമുമായ  കൈപ്പയിൽ ഹംസ മൗലവി പള്ളിപ്പറമ്പ് ( 65) നിര്യാതനായി. ഇന്നലെ കാലത്ത് പാമ്പുരുത്തി മദ്രസ്സയിൽ സമസ്ത പൊതു പരീക്ഷ നിരീക്ഷകനായി പോയതായിരുന്നു. ക്ഷീണം അനുഭവപ്പെട്ട അദ്ദേഹത്തെ

കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

 പി ടി എച്ച് കൊളച്ചേരി മേഖല  പ്രവർത്തക സമിതി അംഗം, കമ്പിൽ ലത്വീഫിയ്യ ഇസ്ലാമിക് സെൻ്റർ കറസ്പോണ്ടൻ്റ്, കമ്പിൽ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മിറ്റി അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചു വരുന്നു. നീണ്ട 28 വർഷമായി നെല്ലിക്കപ്പാലം  ബദരിയ്യ മദ്രസ്സയിൽ സദർ മുഅല്ലിമായി പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം 25 വർഷത്തോളം പള്ളിപ്പറമ്പ് മഹല്ലിന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, പ്രവാസി ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം, എസ് കെ ജെ എം കമ്പിൽ റെയിഞ്ച് ക്ഷേമനിധി ബോർഡ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

 നിടുവാട്ട്, തൈലവളപ്പ് മദ്രസ്സകളിലും സേവനം ചെയ്തിരുന്നു

പരേതരായ ചേകുട്ടി - മറിയം ദമ്പതികളുടെ മകനാണ്.

ഭാര്യ: ശരീഫ കയ്യങ്കോട്, മക്കളില്ല. മഹമൂദ് ഹാജി, അബ്ദുല്ല, ശരീഫ , ആയിഷ എന്നിവർ സഹോദരങ്ങളാണ്. 

ജനാസ മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ ടി സഹദുല്ല, ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ, വൈസ് പ്രസിഡണ്ട് കെ വത്സൻ, സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ,  സമസ്ത കേന്ദ്ര മുശാവറ മെമ്പർ കെ മുഹമ്മദ്‌ ശരീഫ് ബാഖവി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിംകുട്ടി തിരുവട്ടൂർ, സെക്രട്ടറിമാരായ അഡ്വ: എം പി മുഹമ്മദലി, മഹ്മൂദ് അള്ളാംകുളം, മണ്ഡലം ലീഗ് നേതാക്കളായ ഒ പി ഇബ്രാഹിംകുട്ടി മാസ്റ്റർ, സമദ് കടമ്പേരി, അബൂബക്കർ വായാട്, സി കെ മുഹമ്മദ്, പി മുഹമ്മദ് ഇഖ്ബാൽ, ഡി സി സി ജനറൽ സെക്രട്ടറി രജിത് നാറാത്ത്, കെ സി ഗണേശൻ, എ കെ അബ്ദുൽ ബാഖി തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു



Previous Post Next Post