മയ്യിൽ :- മയ്യിൽ പഞ്ചായത്തിലെ പെരുമാച്ചേരി കൊട്ടപ്പൊയിൽ വാണിക പീടികയിൽ പി കെ മൊയ്തീൻ (87) കോവിഡ് ബാധിച്ച് മരണപ്പെട്ടു.
ശ്വാസകോശ സംബന്ധമായ അസുഖം ഉള്ള ഇദ്ദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.
ഇദ്ദേഹത്തിൻ്റെ ട്രൂ നാറ്റ് പരിശോധനാ ഫലം പോസറ്റീവ് ആണെന്നും RT - PCR പരിശോധനാ ഫലം ലഭിച്ചില്ലെന്നും മയ്യിൽ ആരോഗ്യ വകുപ്പ് അറിയിച്ചു.
കുഞ്ഞാത്തു ആണ് പരേതൻ്റെ ഭാര്യ. മക്കൾ:- ഹാശിം, ഹാരിസ്, സമീറ, റംലത്ത്.
ഇദ്ദേഹത്തിൻ്റെ ഖബറടക്കം അൽപ സമയത്തിനകം പള്ളിപ്പറമ്പ് പാലത്തുംകര മൂരിയത്ത് ജുമാ മസ്ജിദിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും.