ചെക്കിക്കുളം :- മുല്ലക്കൊടി കോ-ഓപ്പ് റൂറൽ ബാങ്കിന്റെ ചെക്കിക്കുളം സായാഹ്ന ശാഖ പ്രവർത്തനമാരംഭിച്ചു. സായാഹ്ന ശാഖ ഉദ്ഘാടനം ജയിംസ് മാത്യു എം എൽഎ നിർവ്വഹിച്ചു.
ലോക്കർ ഉദ്ഘാടനം കേരളാ ക്ലേയ്സ് ആൻഡ് സെറാമിക്സ് ചെയർമാൻ ടി കെ ഗോവിന്ദനും നിക്ഷേപ സ്വീകരണം ബിജു കണ്ടക്കൈയും കംപ്യൂട്ടർ സ്വിച്ച്ഓൺ കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മനാഭനും നിർവഹിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്ത കുമാരി അധ്യക്ഷയായി. ബാങ്ക് പ്രസിഡൻറ് പി പവിത്രൻ സ്വാഗതവും സെക്രട്ടറി ടി വി വൽസൻ നന്ദിയും പറഞ്ഞു.