ധർമ്മശാല :- ധർമ്മശാലയ്ക്കടുത്ത് ആന്തൂർ ഇൻ്റസ്ട്രിയൽ ഏരിയയിലെ സ്വാതി പ്ലാസ്റ്റിക്ക് കമ്പിനിയിൽ വൻ തീപിടുത്തം .കെട്ടിടം ഉൾപ്പെടെ അഗ്നിക്കിരയായി. സ്ഥാപനത്തിലെ പ്രിൻറിങ് മിഷിയനിലെ ഷോട്ട് സർക്കൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. ഫുഡ് ഐറ്റം കവറിൻ്റെ പ്രോസസ്സിംങ്ങ് യൂണിറ്റാണ് ഈ സ്ഥാപനം.
ഉച്ചകഴിഞ്ഞ് 2.15 ഓടെയാണ് സംഭവം.അഗ്നിശമനസേന എത്തി തീ അണക്കുന്നു. പതിനഞ്ചോളം ജോലിക്കാർ തീപിടുത്ത സമയത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു.കാര്യമായ ആളപായമില്ല. കമ്പിനിയിലെ വലിയ മെഷ്യനുകൾ തീ പിടുത്തതിൽ കത്തി നശിച്ചു. കോടി കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. പള്ളിക്കുന്നിലെ ലോകേഷ് എന്നവരുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.തളിപറമ്പിൽ നിന്നും കണ്ണൂരിൽ നിന്നും ഫയർ ഫോർസ് എത്തിയാണ് തീ അണച്ചത്. തളിപറമ്പ് എസ് ഐ ടോമി തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ഥിതി ഗതികൾ നിയന്ത്രിക്കുന്നുണ്ട്.