കോവിഡിനെതിരെ ജാഗ്രതാ നിർദ്ദേശങ്ങളുമായി മയ്യിൽ പഞ്ചായത്ത്


മയ്യിൽ
:- മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ഇന്നലെ നടത്തിയ ആൻറിജൻ ടെസ്റ്റിൽ 179 പേരിൽ 155 പേർ നെഗറ്റീവായി.

 മുമ്പ് പോസിറ്റീവായ രോഗികളുടെ കുടുംബാംഗങ്ങളുടേയും, പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുമുൾപ്പെടെ 179 പേരുടെ പരിശോധനയാണ് നടത്തിയത്.

വാർഡ് 2 ൽ  നേരത്തേ  പോസിറ്റീവായ ആളുടെ കുടുംബാംഗങ്ങളായ 6 പേരാണ് ഇന്ന് പോസിറ്റീവായിട്ടുള്ളത്.

വാർഡ് 3  ൽ നേരത്തെ രോഗം സ്ഥിരീകരിച്ച ആളുടെ  അടുത്ത ബന്ധുക്കളായ  നാല് പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.വാർഡ് 6ൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്.വാർഡ് 8 ൽ 48 വയസ്സുള്ള ഒരു സ്ത്രീക്ക്  രോഗം സ്ഥിരീകരിച്ചു.വാർഡ് 12 ൽ 50 വയസ്സുകാരന്  രോഗം സ്ഥിരീകരിച്ചു.വാർഡ്‌  13 ൽ നേരത്തെ രോഗബാധയുണ്ടായ കുടുംബാംഗത്തിനും ചികിത്സാർഥം മംഗലാപുരത്ത്  പോയി  ക്വാറൻ്റയിനിലുള്ള ഒരാൾക്കും  രോഗം സ്ഥിരീകരിച്ചു.വാർഡ് 18 ൽ നേരത്തെ രോഗം ബാധിച്ചയാളുടെ അടുത്ത ബന്ധുക്കളായ 7 പേർക്ക് കൂടി ഇന്ന് സ്ഥിരീകരിച്ചു. ഇതിൽ 2 പേർ വാർഡ് 17 ലും 5 പേർ വാർഡ് 18ലുമാണ്.

കോവിഡിനെതിരെ  ഇനിയും ജാഗ്രത തുടരുക തന്നെ വേണം

 പനിയും, ചുമയും ഉള്ളവർ അത് മാറുന്നതുവരെ കുടുംബത്തിലെ മറ്റുള്ളവരുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക.ഗർഭിണികളും കുട്ടികളും അത്യാവശ്യ കാര്യങ്ങൾക്കു മാത്രം വീട്ടിൽ നിന്ന് പുറത്തു പോവുക.

 ബന്ധുവീടുകളിലെ സന്ദർശനവും സൽക്കാരങ്ങളിൽ പങ്കെടുക്കുന്നതും  സൗഹൃദ സന്ദർശനങ്ങളും കോവിഡ് ഭീഷണി അവസാനിക്കുന്നതു വരെ മാറ്റിവെക്കുക.

 ഓർക്കുക കോവിഡ്  രോഗം നമ്മളിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്.

 ശാരീരികമായ അകലം പാലിക്കൽ,മാസ്ക് ശരിയായ വിധത്തിൽ ധരിക്കൽ,കൈകൾ ഇടക്കിടെ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കഴുകൽ.

 ഇവയിലൂടെ കോവിഡിനെ നമുക്ക് അകറ്റാം

 ജാഗ്രത ! അതുമാത്രമാണ്    കോവിഡിനെതിരെയുള്ള ഏക പ്രതിവിധി.

Previous Post Next Post