മാണിയൂർ :- തണ്ടപ്പുറം മഹല്ല് രക്ഷാധികാരി മാണിയൂർ തണ്ടപ്പുറത്തെ കെ.ടി മൂസ്സ മുസ്ലിയാർ (83) നിര്യാതനായി .
ഭാര്യ പരേതയായ സി.പി. ആയിഷ കൂടുത്തുംകൈ.
മക്കൾ :- സക്കരിയ്യ (ഖത്തർ ഇസ്ലാമിക് സെൻറർ രക്ഷാധികാരി ), താഹ( ഖത്തർ), ദാവൂദ്(കെ.എം സി സി തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി) ,മുസ്തഫ (ഖത്തർ),ഇല്യാസ്, യുനുസ്, (ബാഗ്ലുർ), ഇസ്ഹാഖ്(ഖത്തർ),യഹ്യ (ഖത്തർ).
ജാമാതാക്കൾ :- റഷീദ്, ഫൗസിയ മുണ്ടേരി, ഷാഹിദ കൂടാളി, താഹിറ പാലത്തുങ്കര, ഫസ്ന പൊൻകുത്തി, ജുഹൈറ പള്ളിപ്പറമ്പ്, അഫ്സിന മട്ടന്നൂർ,നുഫൈല കൂത്തുപറമ്പ്, അമീന പാലത്തുങ്കര
ഇവർ വൃക്ക സംബന്ധമായ അസുഖം ബാധിച്ച് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അതിനിടയിൽ ഇദ്ദേഹത്തിന് കോവിഡ് ബാധിക്കുകയും ഇന്നലെയോടെ പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. തുടർന്ന് ഇന്ന് ഡിസ്ചാർജ്ജായി വീട്ടിലേക്ക് വരുന്ന വഴിയാണ് മരണം സംഭവിച്ചത്.
കോവിഡ് നെഗറ്റീവ് ആയിട്ട് ഏഴുദിവസം പൂർത്തിയാവാത്തതിനാൽ ഇദ്ദേഹത്തിൻ്റെ ഖബറടക്കം കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് നടക്കുക.