കൊളച്ചേരി :- കൊളച്ചേരിയിൽ ഇന്ന് മരണപ്പെട്ട രണ്ടു പേരുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയി.കായച്ചിറ സ്വദേശിയായ വി.പി.അഹമ്മദിൻ്റെയും കരിങ്കൽ കുഴി ഊട്ടുപുറം സ്വദേശി രാജേന്ദ്രൻ്റെയും പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്.
അറ്റൻ്റെവിടെ വി.പി.അഹമദ്(58) ചേലേരി കായിച്ചിറ സ്വദേശിയാണ് .നഫീസയാണ് ഭാര്യ. മക്കൾ :- ഖദീജ, ഫൈസൂന, മുഹമ്മദ്, ഹുസ്ന ജമാതാക്കൾ :- മൊയ്തീൻ നാറാത്ത്.ഖാദർ ഉറുമ്പി.ഇദ്ദേഹത്തിൻ്റെ സംസ്കാരം അൽപ സമയത്തിനകം പള്ളിപ്പറമ്പ് പാലത്തുങ്കര മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടക്കും .
കരിങ്കൽ കുഴി ഊട്ടുപുറം അമ്പലത്തിനു സമീപം താമസിക്കുന്ന രാജേന്ദ്രൻ (58) പനി ബാധിച്ച് കുറച്ചു നാളായി ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിനും ഇദ്ദേഹത്തിൻ്റെ ഒരു മകനും അൽപ ദിവസം മുമ്പ് കോവിഡ് പോസിറ്റീവ് ആയിരുന്നു. തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സസയിലായിരുന്നു. ഇന്ന് രാവിലെയാണ് ഇയാൾ മരണപ്പെട്ടത്. സരസ്വതിയാണ് ഭാര്യ. നിധിൻ, അഖിൽ ,നിമിഷ എന്നിവർ മക്കളാണ്.ഇദ്ദേഹത്തിൻ്റെ ശവസംസ്കാരം പാടിക്കുന്ന് ശമശാനത്തിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.