പറശ്ശിനിക്കടവ്: - എം.വി.ആര്‍ ആയുര്‍വേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റല്‍ കാന്റീനായ ഇല റസ്റ്റോറന്റ് & അഗ്രി ഇക്കൊ ഫാം, സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 3 ഏക്കര്‍ വരുന്ന ആന്തൂരിലെ തലുവിൽ തരിശു ഭൂമിയില്‍ ആണ് കൃഷി ചെയ്തിരുന്നത്. പദ്ധതിയുടെ ഭാഗമായി ഉമ ഇനത്തില്‍ പെട്ട നെല്ലാണ് വിതച്ചത്. കൃഷി പൂര്‍ണ്ണമായും ജൈവ രീതിയിലാണ്. നല്ല വിളവ് തന്നെയാണ് ഇത്തവണ ലഭിച്ചത്. കൃഷിയിൽ നിന്ന് ലാഭത്തേക്കാളേറെ സമൂഹത്തിന് കൃഷി ചെയ്യുവാനുളള താല്പര്യം ഉണ്ടാക്കിയെടുക്കുകയും കൂടാതെ വിഷവിമുക്തമായ നെല്ല് കുത്തി ഇല റസ്റ്റോറന്റിലൂടെ ജനങ്ങളിലേക്കെത്തിക്കുക എന്നു കൂടിയാണ് ലക്ഷ്യമെന്നും ഡയറക്ടര്‍ പ്രൊഫ.ഇ കുഞ്ഞിരാമന്‍ പറഞ്ഞു. അടുത്ത-വര്‍ഷം കൃഷി കൂടുതല്‍ വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.
നെല്ല് കൃഷിക്ക് പുറമെ എം.വി.ആര്‍ ആയുര്‍വേദ മെഡിക്കൽ കോളേജില്‍ ഇല റസ്റ്റോറന്റ് & അഗ്രി ഇക്കൊ ഫാമിന്റെ ഭാഗമായി 3 ഏക്കര്‍ സ്ഥലത്ത് ജൈവ പച്ചക്കറികളും നടത്തിവരുന്നു. ഇല റസ്റ്റോറന്റിലേക്കാവശ്യമായ 15 ഇനത്തില്‍ പെട്ട പച്ചക്കറികളും ഇവിടെനിന്നും തന്നെ വിളയിച്ചെടുക്കുന്നുണ്ട്. ഇല റസ്റ്റോറന്റില്‍ ജനങ്ങള്‍ക്ക് പൂര്‍ണ്ണമായും വിഷമയമേക്കാത്ത ഭക്ഷണ വിളമ്പുക എന്നുള്ളതു തന്നെയാണ് കൃഷിയിലൂടേയും മറ്റുകൃഷിയിലൂടേയും ലക്ഷ്യമിടുന്നതും. കൂടാതെ കുറുമാത്തൂര്‍ 5 ഏക്കര്‍ സ്ഥലം വിവിധ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.
പശു വളർത്ത് , ആട് ,കോഴി മുതലായ തുടങ്ങുന്നതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നു. കൂടാതെ എം.വി.ആര്‍ ആയുര്‍വേദ മെഡിക്ക കോളേജ് ഫാര്‍മസി നഴ്‌സറി & ഹെര്‍ബ ഗാര്‍ഡനി വിവിധയിനം ഔഷധസസ്യങ്ങളും മിതമായ നിരക്കില്‍ വിൽപ്പനക്ക് വെച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078884538 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.