കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ഓഫീസ് അടച്ചിട്ടു. നിലവിൽ രണ്ട് ദിവസത്തേക്ക് അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയതെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് തുടർച്ചയായി മൂന്നു ദിവസം പൊതു അവധിയായതിനാൽ ഫലത്തിൽ അടുത്ത ചൊവ്വാഴ്ച്ചയാണ് ഓഫീസ് തുറന്നു പ്രവർത്തിക്കുക.(Kolachery varthakal online).
മയ്യിൽ നിരന്തോട് സ്വദേശിയായ ക്ലർക്ക് കണ്ണൂരിൽ നടക്കുന്ന ഇലക്ഷൻ ട്രെയിനിങ്ങിന് പങ്കെടുക്കാൻ ചെന്നപ്പോൾ നടത്തിയ ടെസ്റ്റിലാണ് ഇദ്ദേഹത്തിന് രോഗം കണ്ടെത്തിയത്.
ഇദ്ദേഹവുമായി പ്രാഥമിക ബന്ധം പുലർത്തിയവരോട് ക്വാറൻ്റയിനിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.