ആദരസൂചകമായി നാളെ ഉച്ചയ്ക്ക് 12 മണി വരെ മയ്യിലിൽ ഹർത്താൽ
ഇരിക്കൂർ: - മയ്യിൽ ടൗണിലെ സി.പി. ബ്രദേഴ്സ് ഹോൾസെയിൽ ആൻ്റ് റീട്ടെയിൽ ഷാപ്പ് ഉടമ പെരുവളത്ത് പറമ്പ് കേരള വാട്ടർ അതോറിറ്റി ജപ്പാൻ കുടിവെള്ള പദ്ധതിയുടെ സമീപത്തെ സുബൈദാസ് മൻസിലിൽ സി.സി.മുനീർ ഹാജി (60) നിര്യാതനായി.
പരേതനോടുള്ള ആദരസൂചകമായി നാളെ ഉച്ചയ്ക്ക് 12 മണി വരെ മയ്യിലിൽ ഹർത്താലിന് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തു.
മാങ്ങാടൻ മമ്മദിൻ്റെയും ചേക്കിൻ്റെ കത്ത് ഫാത്തിമയുടെയും മകനാണ്.
ഭാര്യ: സുബൈദ പള്ളിപ്പാത്ത്.
മക്കൾ: പി.ഷെഹർബാനു, ഡോ. മെഹർബാനു, ജുനൈദ് (മസ്ക്കറ്റ് ), ജവാദ് (വിദ്യാർത്ഥി കണ്ണൂർ),
മരുമക്കൾ: സി.വി.ലബീബ് ( മസ്ക്കറ്റ് ), മുർഷിദ് (കുവൈറ്റ്;), സഹോദരങ്ങൾ: സി.സി.പോക്കർ (കൊളപ്പ,), അബ്ദുറസാഖ് (സി.പി. ബ്രദേഴ്സ് ഹോൾസെയിൽ ആൻ്റ് റീട്ടെയിൽ ഷാപ്പ്, മയ്യിൽ), മുസ്ഥഫ ,ഉമ്മർ, ഹസീന, സൈബുന്നിസ (ഇരുവരും പെരുവളത്ത് പറമ്പ്.)
സി.പി.മുനീർ ഹാജിയുടെ (സി പി സ്റ്റോര്‍) നിര്യാണത്തില്‍ ആദരസൂചകമായി നാളെ (വ്യാഴം) ഉച്ചക്ക് 12 മണി വരെ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യില്‍ യൂണിറ്റ് പ്രസിഡന്റ് കെ.പി.അബ്ദുല്‍ഗഫൂര്‍ അറിയിച്ചു. 11 മണിക്ക് മയ്യില്‍ വ്യാപാരഭവനില്‍ അനുശോചന യോഗവും നടക്കും.