നാറാത്ത് :- നാറാത്ത് സ്കൂളിൽ ഇന്നു രാവിലെ നടന്ന കൊവിഡ് ആന്റിജൻ ടെസ്റ്റിൽ 16 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. നാറാത്ത് പഞ്ചായത്തിലെ പതിനാലു പേർക്കും (ഒരു റിപ്പീറ്റഡ് കേസ് ഉൾപ്പെടെ), കൊളച്ചേരി, മയ്യിൽ, എന്നീ പഞ്ചായത്ത് പരിധിയിലെ ഓരോരുത്തർക്കുമാണ് ഇന്നു രോഗബാധ സ്ഥിരീകരിച്ചത്. (Kolachery varthakal Online ).
നാറാത്ത് പഞ്ചായത്ത് പരിധിയിൽ കൊവിഡ് പോസിറ്റീവ് ആയത് വാർഡ് ഒൻപതിലെ അഞ്ചുപേർക്കും, വാർഡ് ഏഴിലെ മൂന്നു പേർക്കും, പത്തിലെ രണ്ടു പേർക്കും, 4,8,14,17 എന്നീ വാർഡുകളിലെ ഓരോരുത്തർക്കുമാണ്. 51 പേരെയാണ് ഇന്നു പരിശോധനയ്ക്ക് വിധേയരാക്കിയത്. നാറാത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് സൗജന്യ കൊവിഡ് പരിശോധനാ ക്യാംപ് സംഘടിപ്പിച്ചത്.
ഇന്നു രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടന്ന സൗജന്യ കൊവിഡ് പരിശോധനയ്ക്ക് ഡോ. അഖിൽ, ഡോ. സൗമ്യ, സുബിഷ, JH ഭാസ്കരൻ, JH ഷിംന, മീന എന്നിവർ നേതൃത്വം നൽകി.