മാതമംഗലം :- എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.സി വേണുഗോപാല്‍ എം.പിയുടെ മാതാവ് കണ്ടോന്താറിലെ പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണന്‍ നമ്പിയുടെ ഭാര്യ കൊഴുമ്മല്‍ ചട്ടടി ജാനകിയമ്മ (83) നിര്യാതയായി. കോവിഡ് ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മക്കള്‍ :- ലളിത, ആശാ ഗോപിനാഥ് (പള്ളിക്കുന്ന്), പരേതരായ ഗോപാലകൃഷ്ണന്‍ (റിട്ട. ജില്ലാ ബാങ്ക് മാനേജര്‍), ശശിധരന്‍ (റിട്ട. മാടായി കോളേജ് ക്ലര്‍ക്ക്).
മരുമക്കള്‍: എം.പി ഉണ്ണികൃഷ്ണന്‍ (ആധാരംഎഴുത്ത്, പഴയങ്ങാടി, പ്രസിഡന്റ് പഴയങ്ങാടി അര്‍ബന്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കെ.പി.സി.സി മെമ്പര്‍), പരേതയായ ശോഭന, ഉഷ,സരോജിനി കുഞ്ഞിമംഗലം , പ്രൊഫ. ഗോപിനാഥ് (റിട്ട. സര്‍ സയ്യിദ്‌സ കോളേജ് പ്രൊഫസര്‍), ഡോ. ആശ വേണുഗോപാല്‍ (അധ്യാപിക, എന്‍.എസ്.എസ് കോളേജ്, തിരുവനന്തപുരം).
സഹോദരിമാര്‍: കെ.സി രോഹിണിയമ്മ, കെ.സി രുഗ്മിണിയമ്മ.