ഓൺലൈൻ മാധ്യമങ്ങളും ഇനി കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കീഴിൽ

 


ന്യൂഡൽഹി :-  ഓൺലൈൻ മാധ്യമങ്ങളെയും കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കി നിയമം ഭേദഗതി ചെയ്തു. കേന്ദ്രസർക്കാർ ചട്ടങ്ങൾ എല്ലാ ഇതോടെ ഇവയ്ക്കും  ബാധകമാകും. ഇത് സംബന്ധിച്ച കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി.

 ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഓൺലൈൻ മാധ്യമങ്ങൾക്കുള്ള മാനദണ്ഡങ്ങൾ ഉടൻ പുറത്തിറക്കും. വാര്‍ത്ത പോര്‍ട്ടലുകൾക്കും ഓണ്‍ലൈൻ വിനോദ പ്ലാറ്റ്ഫോമുകൾക്കും ലൈസൻസ് ഉൾപ്പെടെ നിര്‍ബന്ധമാക്കാൻ സാധ്യതയുണ്ട്. 

സിനിമകളും ഡോക്യുമെന്‍ററികളും സെൻസറിംഗ് ഇല്ലാതെ ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദര്‍ശിപ്പിക്കുന്നതും നിയന്ത്രിച്ചേക്കും. 


ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെത്തിയ ഒരു കേസിൽ ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.  ഓണ്‍ലൈൻ പോ‌‌ർട്ടലുകളെ നിയന്ത്രിക്കാൻ സുപ്രീംകോടതി ഇടപെടണമെന്ന് മറ്റൊരു കേസിൽ കേന്ദ്ര സര്‍ക്കാര്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ്  നിയന്ത്രണങ്ങൾക്കുള്ള നടപടികൾ കേന്ദ്രം തന്നെ തുടങ്ങിയത്.



Previous Post Next Post