പണിമുടക്ക് നോട്ടീസ് നൽകി


കണ്ണൂർ: -
നവംബർ 26 ന് നടക്കുന്ന പൊതുപണിമുടക്കിൽ  മുഴുവൻജല അതോറിറ്റി ജീവനക്കാരും പങ്കെടുക്കണമെന്ന് KWAEU ജില്ലാ കമ്മിറ്റി ആവശ്യപെട്ടു .കണ്ണൂർ സൂപ്രണ്ടിംഗ് എഞ്ചിനീയർ ,എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർക്ക് യൂനിയൻ പ്രതിനിധികൾ പണിമുടക്ക് നോട്ടീസ് നൽകി.

തുടർന്ന് നടന്ന വിശദീകരണ യോഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു .ടി.രമണി ,കെ ഐ മനോജ് കുമാർ പ്രസംഗിച്ചു ,എം വി സഹദേവൻ അധ്യക്ഷത വഹിച്ചു.എം.ശ്രീധരൻ സ്വാഗതവും കെ.രാജീവൻ നന്ദിയും പറഞ്ഞു .


Previous Post Next Post