5 വാർഡുകളിൽ LDF
ഒരു സീറ്റ് നേടി BJP
ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയത് പാമ്പുരുത്തി വാർഡിലെ UDF സ്ഥാനാർഥി കെ.സി ഫാസിലയാണ്. പെരുമാച്ചേരി, നൂഞ്ഞേരി, കയ്യങ്കോട്, എന്നീ വാർഡുകളിൽ കടുത്തമത്സരം നടന്നിരുന്നു. നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഈ വാർഡുകളിൽ സ്ഥാനാർഥികൾ പരാജയപ്പെട്ടത്.
പുതിയ രണ്ട് വാർഡുകളായ കയ്യങ്കോട്, ചെറുക്കുന്ന് എന്നിവിടങ്ങളിൽ ആദ്യ തെരഞ്ഞെടുപ്പിൽ UDF വിജയം നേടി.
ഒന്നാം വാർഡായ പാമ്പുരുത്തിയിൽ UDF ലെ മുസ്ലീംലീഗ് സ്ഥാനാർഥി കെ.സി ഫാസിലയാണ് വിജയിച്ചത്. LDF സ്ഥാനാർഥി കെ റീത്തയെ 1001 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് കെ.സി ഫാസില വിജയിച്ചത്.
കെ.സി ഫാസില - 1060, കെ.റീത്ത - 59
രണ്ടാം വാർഡായ കമ്പിലിൽ UDF സ്ഥാനാർത്ഥി മുസ്ലീംലീഗിലെ ഷമീമ ടി.വി വിജയിച്ചു. LDF സ്ഥാനാർഥി കെ.പ്രേമയെ 681 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
ഷമീമ ടി.വി - 792, കെ.പ്രേമ - 111
മൂന്നാം വാർഡായ പന്ന്യങ്കണ്ടിയിൽ UDF സ്ഥാനാർഥി സുമയ്യ യു.പി വിജയിച്ചു. 390 വോട്ടുകൾക്ക് സ്വതന്ത്ര സ്ഥാനാർഥി റുബീനയെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. സുമയ്യ യു.പി - 648, റുബീന.കെ - 258
നാലാം വാർഡ് നണിയൂരിൽ LDF സ്ഥാനാർഥി പ്രസന്ന ശശീന്ദ്രൻ വിജയിച്ചു. 665 വോട്ടുകൾക്കാണ് UDF സ്ഥാനാർഥി വിദ്യ.പി യെ പരാജയപ്പെടുത്തിയത്. പ്രസന്ന ശശീന്ദ്രൻ - 866, വിദ്യ.പി - 201
കൊളച്ചേരി അഞ്ചാം വാർഡിൽ LDF സ്ഥാനാർഥി സി.പുരുഷോത്തമൻ വിജയിച്ചു. UDF സ്ഥാനാർത്ഥി ടി.കൃഷ്ണനെ 468 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. സി.പുരുഷോത്തമൻ 668, ടി.കൃഷ്ണൻ 200
പെരുമാച്ചേരി ആറാം വാർഡിൽ LDF സ്ഥാനാർഥി കെ.പി സജീവ് വിജയിച്ചു. UDF സ്ഥാനാർഥി സി.ഒ ശ്യാമള ടീച്ചറെ 23 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. കെ.പി സജീവ് 449, സി.ഒ ശ്യാമള ടീച്ചർ 426
കോടിപ്പൊയിൽ ഏഴാം വാർഡിൽ UDF സ്ഥാനാർഥി റഹ്മത്ത് പി.വി വിജയിച്ചു. 68 വോട്ടുകൾക്കാണ് ശഫീനയെ പരാജയപ്പെടുത്തിയത്.
റഹ്മത്ത് പി.വി 458, ശഫീന 390
പള്ളിപ്പറമ്പ് എട്ടാം വാർഡിൽ UDF സ്ഥാനാർഥി ടിന്റു സുനിൽ വിജയിച്ചു. 440 വോട്ടുകൾക്കാണ് ഹഫ്‌സത്ത് എ.പി യെ പരാജയപ്പെടുത്തിക്കൊണ്ട് UDF വിജയിച്ചത്.
ടിന്റു സുനിൽ - 745, ഹഫ്‌സത്ത് എ.പി 305
9-ാം വാർഡ് കായച്ചിറയിൽ UDF സ്ഥാനാർഥി യൂസഫ് കെ.വി വിജയിച്ചു. 360 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് LDF സ്ഥാനാർഥി വിഷ്ണു പി.പി യെ പരാജയപ്പെടുത്തിയത്.
യൂസഫ് കെ.വി 612, വിഷ്ണു പി പി 252
10-ാം വാർഡ് ചേലേരിയിൽ UDF സ്ഥാനാർഥി എ.പി നൂറുദ്ദീൻ വിജയിച്ചു. 435 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് മുസമ്മിലിനെ പരാജയപ്പെടുത്തി നൂറുദ്ദീൻ വിജയിച്ചത്.
എ.പി നൂറുദ്ദീൻ 632, മുസമ്മിൽ ഒ 197
11-ാം വാർഡ് നൂഞ്ഞേരിയിൽ UDF സ്ഥാനാർഥി ഹിള്ർ സി.എച്ച് വിജയിച്ചു. 12 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അബ്ദുൾ ജബ്ബാറിനെ പരാജയപ്പെടുത്തി.
ഹിള്ർ 440, അബ്ദുൾ ജബ്ബാർ 428
12-ാം വാർഡ് കയ്യങ്കോട് UDF സ്ഥാനാർഥി ഫസീല.പി വിജയിച്ചു. 4 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് സീനത്ത് കെ.പി യെ പരാജയപ്പെടുത്തിയത്.
ഫസീല 474, സീനത്ത് കെ പി 470
13-ാം വാർഡ് കാരയാപ്പിൽ UDF സ്ഥാനാർഥി കെ.കെ ബഷീർ വിജയിച്ചു. 408 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഖാലിദ് പി കെ ടി യെ പരാജയപ്പെടുത്തിയത്.
കെ കെ ബഷീർ 645, ഖാലിദ് പി കെ ടി 237
14-ാം വാർഡ് ചേലേരി സെൻട്രലിൽ BJP സ്ഥാനാർഥി ഗീത വി.വി വിജയിച്ചു. രണ്ടാം തവണയാണ് വി.വി ഗീത അധികാരത്തിലെത്തുന്നത്. 213 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജേഷ് ടി യെ പരാജയപ്പെടുത്തിയത്.
ഗീത 495, വിജേഷ് ടി 282
15-ാം വാർഡ് വളവിൽ ചേലേരിയിൽ LDF സ്ഥാനാർഥി എം.ബി നിഷാകുമാരി വിജയിച്ചു. 111 വോട്ടുകൾക്കാണ് ഷിജിന വി യെ പരാജയപ്പെടുത്തിയത്.നിഷാകുമാരി 434, ഷിജിന വി വി 323
16-ാം വാർഡ് കൊളച്ചേരിപ്പറമ്പിൽ UDF സ്ഥാനാർഥി ദിനേശൻ.ഒ വിജയിച്ചു. 213 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജിജേഷ് തവിടാട്ടിനെ പരാജയപ്പെടുത്തിയാണ് ദിനേശൻ വിജയിച്ചത്.
ദിനേശൻ 556, ജിജേഷ് തവിടാട്ട് 343
17-ാം വാർഡ് എടക്കൈയിൽ LDF സ്ഥാനാർഥി ദീപ പി.കെ വിജയിച്ചു. 345 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ശ്രീജ എം കെ യെ പരാജയപ്പെടുത്തി വിജയിച്ചത്.
ദീപ 595, ശ്രീജ എം.കെ 250
18-ാം വാർഡ് പാട്ടയത്ത് UDF സ്ഥാനാർഥി റിസ്വാന പി.പി വിജയിച്ചു. 376 വോട്ടുകൾക്കാണ് ഷമീമ എം.കെ യെ പരാജയപ്പെട്ടത്.
റിസ്വാന 671, ഷമീമ എം.കെ 295
19-ാം വാർഡ് ചെറുക്കുന്നിൽ UDF സ്ഥാനാർഥി കെ.വത്സൻ വിജയിച്ചു. 319 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എ ഒ പവിത്രനെ പരാജയപ്പെടുത്തിയത്.
വത്സൻ 623, എ ഒ പവിത്രൻ 304
