നാറാത്ത് :- LDF ഭരണാധികാരമുള്ള നാറാത്ത് പഞ്ചായത്തിൽ അധികാരം പിടിച്ചെടുത്ത് UDF.
18 വാർഡുകളുള്ള നാറാത്ത് ഗ്രാമപഞ്ചായത്തിൽ 11 സീറ്റുകളിൽ UDF വിജയം നേടി. LDF ന് 7 സീറ്റുകൾ മാത്രമാണ് നേടിയത്.
ഭരണം നേടാൻ 9 സീറ്റുകൾ മാത്രം വേണ്ടിയിരുന്ന പഞ്ചായത്തിൽ 11 സീറ്റുകൾ നേടിയാണ് UDF വിജയം ഉറപ്പിച്ചത്. ആദ്യ റൗണ്ടുകളിൽ LDF മുന്നേറിയെങ്കിലും പിന്നീട് നടന്ന വോട്ടെണ്ണലിൽ UDF മുന്നേറ്റം തുടർന്നു. UDF നേടിയ 11 സീറ്റുകളിൽ മുസ്ലിംലീഗ് 8 സീറ്റുകളിലും കോൺഗ്രസ് 3 സീറ്റുകളിലുമാണ് വിജയിച്ചത്.
