മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറിയും വേളംവയൽ പച്ചക്കറി കർഷക സമിതിയും ചേർന്നു കാർഷിക ക്ലാസ്സ് സംഘടിപ്പിച്ചു.
ജൈവ കർഷക സമിതി തളിപ്പറമ്പ് താലൂക്ക് പ്രസിഡണ്ട് ശ്രീ ടി.കെ ബാലകൃഷ്ണൻ ക്ലാസ്സ് എടുത്തു. ശാസ്ത്രീയമായ പച്ചക്കറി കൃഷി രീതികൾ, വളപ്രയോഗം, നടീൽ രീതികൾ, കൃഷിക്കാലം, മണ്ണിൻ്റെ പ്രത്യേകതകൾ ,കീട പ്രതിരോധ രീതികൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ദീർഘകാലത്തെ കാർഷിക അനുഭവത്തിൻ്റെ വെളിച്ചത്തിൽ വിശദീകരിച്ചു.
തുടർന്നു പച്ചക്കറികർഷകരുടെ സംശയങ്ങൾക്ക് ഉദാഹരണ സഹിതം മറുപടിയും നൽകി. വേളം വയൽ പ്രദേശത്തെ സ്ത്രീകളടക്കം നിരവധിപ്പേർ പങ്കെടുത്ത ചടങ്ങിൽ വേളം പച്ചക്കറി കർഷക സമിതി പ്രസിഡണ്ട് ശ്രീ.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി.കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു. ശ്രീ.കെ.കെ ഭാസ്കരൻ, ശ്രീ.പി.ദിലീപ് കുമാർ ,ശ്രീ പ്രതീഷ് ബാബു എന്നിവർ സംസാരിച്ചു.